Asianet News MalayalamAsianet News Malayalam

ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം; മത്സരങ്ങള്‍ നടക്കുന്നത് കാണികളില്ലാതെ

ഒളിംപിക്‌സിന്റെ ആവേശാരവങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍.

Tokyo Paralympics starting  tomorrow
Author
Tokyo, First Published Aug 23, 2021, 11:35 AM IST

ടോക്യോ: ടോക്യോ വീണ്ടും ഉണരുന്നു. 160 രാജ്യങ്ങള്‍. 4,400 അത്‌ലറ്റുകള്‍. ഒളിംപിക്‌സിന്റെ ആവേശാരവങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍. അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിംപിക്‌സിനൊപ്പം മത്സരവേദിയൊരുക്കുക ലക്ഷ്യത്തോടെ പാരാലിംപിക്‌സിന് തുടക്കമായത് 1960ല്‍. 

ആദ്യ പതിപ്പില്‍ മാറ്റുരച്ചത് 23 രാജ്യങ്ങളില്‍ നിന്നുള്ള 400 താരങ്ങള്‍. ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്കിയോ പാരാലിംപിക്‌സില്‍ ഇത്തവണ 22 മത്സര ഇനങ്ങള്‍. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങള്‍. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ ഇന്ത്യ അണിനിരത്തുന്നത് 54 താരങ്ങളെ. 

പാരാലിംപിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘം. റിയോ പാരാലിംപിക്‌സ് ഹൈജംപില്‍ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. 11 പാരാലിംപിക്‌സില്‍ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 

2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അമേരിക്കയും ബ്രിട്ടനും മാറിമാറിവരുന്നു.

Follow Us:
Download App:
  • android
  • ios