ച​ണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​ന്‍ ഹോ​ക്കി ഇ​തി​ഹാ​സം ബ​ല്‍​ബീ​ര്‍ സിം​ഗ് സീനിയര്‍ (95) അ​ന്ത​രി​ച്ചു. ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

ബ​ൽ​ബീ​ർ ഇ​ന്ത്യ​ക്കാ​യി ഹാ​ട്രി​ക് ഒ​ളിമ്പിക് സ്വ​ർ​ണം നേ​ടി​യ താ​ര​മാ​ണ്. ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി ഫൈ​ന​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​രം കൂ​ടി​യാ​ണ് താ​രം. 1952 ഹെ​ൽ​സി​ങ്കി ഒ​ളിമ്പിക്സി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ അ​ഞ്ചു ഗോ​ൾ നേ​ടി​യി​രു​ന്നു. 6-1നാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​ൻ ജ​യം.

1948, 1956 ഒ​ളി​മ്പി​ക്സു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലെ​യും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബ​ൽ​ബി​ർ. 1958 ടോ​ക്കി​യോ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി. 1975-ൽ ​ഹോ​ക്കി ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 1957ൽ ​പത്മ​ശ്രീ പു​ര​സ്കാ​രം ബ​ൽ​ബീ​ർ സിം​ഗ് സീനിയറെ തേ​ടി​യെ​ത്തി.