ദില്ലി: അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. ചൈനീസ് തായ്‌പെയ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വോളി ടീം ഏഷ്യന്‍ ഫൈനലില്‍ കളിച്ചത്.

അണ്ടര്‍ 23 ലോക റാങ്കിംഗില്‍ ചൈനീസ് തായ്‌പേസ് പതിനഞ്ചാമതും ഇന്ത്യ  34-ാം സ്ഥാനത്തുമാണ്.