ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണര്‍ ടെന്നീസ് അരങ്ങേറ്റത്തില്‍ ഇന്ത്യൻ താരം സുമിത് നഗാൽ ഇതിഹാസതാരം റോജർ ഫെഡ‍ററോട് തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുമിത് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 1-6, 2-6, 4-6.

ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്ക് ഡാനിൽ മെഡ്വഡേവിനോടാണ് ഗുണേശ്വരൻ തോറ്റത്. സ്‌കോർ 4-6, 1-6, 2-6. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 

സ്‌പാനിഷ് താരം റോബെ‍ർട്ടോ ബയാനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് നോവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ 6-4, 6-1, 6-4. സ്റ്റാൻ വാവ്രിങ്ക, കെയ് നിഷികോറി എന്നിവരും ആദ്യ റൗണ്ടിൽ ജയിച്ചു.

വനിതകളിൽ മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്തായി. സെറീന വില്യംസ് നേരിട്ടുള്ള സെറ്റുകൾക്ക് ഷറപ്പോവയെ തോൽപിച്ചു. സ്കോർ 6-1, 6-1. വീനസ് വില്യംസും ആദ്യറൗണ്ടിൽ ജയം സ്വന്തമാക്കി.