Asianet News MalayalamAsianet News Malayalam

യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ഫൈനലില്‍

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 6-3, 6-1. ഇരുപത്തി നാലാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം.
 

US Open 2019 Serena Williams into final
Author
New York, First Published Sep 6, 2019, 8:43 AM IST

ന്യൂയോര്‍ക്ക്: സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നു. ഉക്രൈൻ താരം സ്വിവിറ്റേലിനയെയാണ് സെമിയിൽ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 6-3, 6-1. ഇരുപത്തി നാലാം ഗ്രാന്‍റ് സ്ലാം കിരീടമാണ് സെറീനയുടെ ലക്ഷ്യം.

ഇതേസമയം പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കും. ആദ്യ സെമിയിൽ അഞ്ചാം സീഡ് ഡാനിൽ മെദ്‌വദേവ് സീഡ് ചെയ്യപ്പെടാത്ത ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. ക്വാര്‍ട്ടറില്‍ ഫെഡററെ ദിമിത്രോവ് അട്ടിമറിച്ചിരുന്നു. സമീപകാലത്ത് മികച്ച ഫോമിലുള്ള മെദ്‌വദേവും ദിമിത്രോവും കരിയറില്‍ 2 തവണ മാത്രമാണ് ഇതിനുമുന്‍പ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇരുവരും ഒരു കളി വീതം ജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് മത്സരം തുടങ്ങും.

രണ്ടാം സെമിയിൽ രണ്ടാം സീഡ് റാഫേല്‍ നദാല്‍ 24-ാം സീഡ് മാറ്റിയോ ബെരെറ്റിനിയെ നേരിടും. ഇറ്റാലിയന്‍ താരമായ ബെരെറ്റിനി ആദ്യമായാണ് ഗ്രാന്‍സ്ലാം സെമിയിൽ മത്സരിക്കുന്നത്. നദാലും ബെരെറ്റിനിയും നേര്‍ക്കുനേര്‍ വരുന്നതും ആദ്യമായാണ്. 

Follow Us:
Download App:
  • android
  • ios