ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നിസിൽ നിന്ന് നാലാം സീഡ് സിമോണ ഹാലെപ്പും ആറാം സീഡ് പെട്ര ക്വിറ്റോവയും പുറത്തായി. ലോക റാങ്കിംഗിൽ നൂറ്റിപതിനാറാം സ്ഥാനക്കാരിയായ ടൈലർ ടൗൺസെൻഡാണ് ഹാലെപ്പിനെ വീഴ്‌ത്തിയത്. 

ലോക റാങ്കിംഗിൽ എൺപത്തിയെട്ടാം സ്ഥാനക്കാരിയായ ആൻഡ്രിയ പെറ്റ്കോവിച് നേരിട്ടുള്ള സെറ്റുകൾക്ക് ക്വിറ്റോവയെ തോൽപിച്ചു. സ്‌കോർ 6-4, 6-4. നവോമി ഒസാക്ക, സെറീന വില്യംസ്, മാ‍ഡിസൺ കീസ്, ആഷ്‍ലി ബാ‍ർട്ടി, കരോളിൻ വോസ്‌നിയാക്കി എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു. പുരുഷൻമാരിൽ രണ്ടാം സീഡ് റാഫേൽ നദാൽ, അലക്‌സാണ്ടർ സ്വരേവ്, സ്റ്റാൻ വാവ്രിങ്ക എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.