ഏപ്രിൽ പന്ത്രണ്ടിനായിരിക്കും വിജേന്ദറിന്‍റെ ആദ്യ മത്സരം. എതിരാളി ആരെന്ന് നിശ്ചയിച്ചിട്ടില്ല.  

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രൊഫഷണൽ ബോക്സിംഗ് സർക്യൂട്ടിൽ അരങ്ങേറ്റത്തിനൊരുങ്ങി ഇന്ത്യൻതാരം വിജേന്ദർ സിംഗ്. ഏപ്രിൽ പന്ത്രണ്ടിനായിരിക്കും വിജേന്ദറിന്‍റെ ആദ്യ മത്സരം. എതിരാളി ആരെന്ന് നിശ്ചയിച്ചിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

മാനി പക്കിയാവോ, മൈക് ടൈസൺ എന്നിവരടക്കം 36 ലോക ചാമ്പ്യൻമാരുടെ കോച്ചായിരുന്ന ഫ്രെഡ്ഡീ റോച്ചിന് കീഴിൽ പരിശീലനം നടത്തുകയാണിപ്പോൾ വിജേന്ദർ. പ്രൊഫഷണൽ ബോക്സിംഗിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം വിജേന്ദർ ഇതുവരെ തോൽവി നേരിട്ടിട്ടില്ല. 10 മത്സരങ്ങളിലും എതിരാളികളെ ആധികാരികമായി പരാജയപ്പെടുത്താൻ വിജേന്ദറിന് കഴിഞ്ഞു.