ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പഴയകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്‍റെ 16 -ാമത്തെ വയസിലെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

'എന്‍റെ ചിത്രം കണ്ട് ഞാന്‍ തന്നെ ഞെട്ടി'എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.  പതിനാറുകാരന്‍റെ ക്യൂട്ട് ചിത്രം  ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പാണ്ഡ്യയും തന്‍റെ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.