Asianet News MalayalamAsianet News Malayalam

ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കണ്ണീരടക്കാനായില്ല: പി.വി.സിന്ധു

ആ നിമിഷം എനിക്ക് കണ്ണീരടക്കാനായില്ല. ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം മുഴങ്ങുന്നതും ഞാന്‍ ഞാന്‍ കേട്ടു. വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല ആ മുഹൂര്‍ത്തത്തെ.

Wasnt able to hold back tears PV Sindhu after historic gold
Author
Hyderabad, First Published Aug 26, 2019, 6:26 PM IST

ഹൈദരാബാദ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടം നേട്ടത്തിനുശേഷം തനിക്ക് കണ്ണീരടക്കാനായില്ലെന്ന് പി വി സിന്ധു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെഡല്‍നേട്ടത്തിനുശേഷമുള്ള വികാര നിര്‍ഭരമായ നിമിഷങ്ങള്‍ സിന്ധു പങ്കുവെച്ചത്.

ആ നിമിഷം എനിക്ക് കണ്ണീരടക്കാനായില്ല. ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം മുഴങ്ങുന്നതും ഞാന്‍ ഞാന്‍ കേട്ടു. വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല ആ മുഹൂര്‍ത്തത്തെ. ദീര്‍ഘനാളായി ഇതിനുള്ള പരിശ്രമത്തിലായിരുന്നു. ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. എന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും ട്രെയിനറുടെയും ഒന്നും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

I could not hold back my tears when I saw the Indian flag 🇮🇳 and heard the National anthem playing. Words can’t express my feelings about yesterday's win at the World Championship. Had been preparing for it for so long. Finally, the wait ended. It wouldn’t have been possible without the support of my Parents, my coaches ( Gopi sir and Ms Kim ) and my trainer ( mr Srikanth Verma) And most Importantly I would like to thank my sponsors and all my fans who have supported me all along.🙏🏻🙏🏻 FINALLY WORLD CHAMPION 2019🥇 #worldchampion2019#goldmedal#basel#finallydoneit#happymoment#thankyousuchitraacademy#cannotexpressinwords#thankyoueveryoneforyoursupportandlove#🙏🏻🙏🏻

A post shared by sindhu pv (@pvsindhu1) on Aug 26, 2019 at 3:39am PDT

എല്ലാറ്റിലും ഉപരി എന്നെ ഇത്രയും നാളും അകമഴിഞ്ഞ് പിന്തുണച്ച എന്റെ ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. അവസാനം ഞാന്‍ ലോക ചാമ്പ്യനായിരിക്കുന്നു-സിന്ധു കുറിച്ചു. ഫൈനലില്‍ ജപ്പാന്റെ ഒക്കാഹുരയെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞത്.38 മിനിറ്റില്‍ മത്സരം സ്വന്തമാക്കി സിന്ധു ചരിത്രം കുറിച്ചു. മുമ്പ് രണ്ട് തവണ വീതം വെങ്കലവും വെള്ളിയും നേടിയശേഷമാണ് സിന്ധുവിന്റെ സ്വര്‍ണ നേട്ടം.

Follow Us:
Download App:
  • android
  • ios