നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സിന്‍റെ 200 മീറ്റർ ബട്ടർഫ്ലൈ ലോക റെക്കോർഡ് തകർത്ത് ഹങ്കറിയുടെ കൗമാരതാരം. പത്തൊൻപതുകാരൻ ക്രിസ്റ്റഫ് മിലാക്കാണ് ഫെൽപ്സിന്‍റെ പത്തുവർഷം പഴക്കമുളള ലോക റെക്കോർഡ് തകർത്തത്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലാണ് ക്രിസ്റ്റഫിന്‍റെ നേട്ടം. 

2009 ലോക ചാമ്പ്യൻഷിപ്പിൽ ഫെൽപ്സ് കുറിച്ച ഒരു മിനിറ്റ് 51.51 സെക്കൻഡിന്‍റെ റെക്കോർഡാണ് ക്രിസ്റ്റഫ് തിരുത്തിക്കുറിച്ചത്. ഒരു മിനിറ്റ് 50.73 സെക്കാൻഡാണ് ഹങ്കേറിയൻ താരത്തിന്‍റെ പുതിയ റെക്കോർഡ് സമയം. ജപ്പാന്‍റെ ദയിയ സേറ്റോ വെള്ളിയും ദക്ഷിണാഫ്രിക്കയുടെ ചാഡ് ലേ ക്ലോസ് വെങ്കലവും നേടി.

വീഡിയോ