തൊടുപുഴ: പ്രായത്തെ വെല്ലുന്ന ജിംനാസ്റ്റിക് പ്രകടനം കൊണ്ട് ആളുകളെ അത്ഭുപ്പെടുത്തുകയാണ് അഞ്ച് വയസുകാരി ഫിലന്‍ എലിസബത്ത്. തൊടുപുഴ, കോലാനി സ്വദേശിയുടെ മെയ്‌വഴക്കമാണ് അമ്പരപ്പിക്കുന്നത്. കോലാനി വെള്ളരിങ്ങാട്ട് പ്രസാദ് ജോസഫിന്റെയും ബെറ്റ്‌സിയുടെയും മുന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഫിലന്‍ എലിസബത്ത്. ജനിച്ചതും വളര്‍ന്നതും കാനഡയില്‍. 

രണ്ടര വയസുള്ളപ്പോള്‍ ടിവിയില്‍ കണ്ട പരിപാടിയിലെ ജിംനാസ്റ്റിക് താരം കാണിച്ചതൊക്കെ കുഞ്ഞ് ഫിലനെ ആകര്‍ഷിച്ചു. പിന്നീട് ടിവിയിലും യൂട്യൂബിലും നോക്കി അനുകരിക്കാന്‍ തുടങ്ങി. ജിനാസ്റ്റിക്‌സിലെ താല്‍പ്പര്യം മനസിലാക്കിയ മാതാപിതാക്കള്‍ ഫിലനെ ഒരു ജിംനാസ്റ്റിക് അക്കാദമിയില്‍ ചേര്‍ത്തു. ഏതാനം മാസങ്ങള്‍ കൊണ്ട് തന്നെ ഫിലന്‍ അക്കാദമിയിലെ താരമായി.

മക്കളെ കുറച്ചു കാലം നാട്ടില്‍ പഠിപ്പിക്കാനായാണ് പ്രസാദും കുടുംബവും തൊടുപുഴയില്‍ തിരിച്ചെത്തിയത്. ഇതോടെ അക്കാദമയിലെ പരിശീലനം മുടങ്ങി. എന്നാല്‍ വീട്ടില്‍ ആവുന്ന രീതിയില്‍ തന്റെ കഴിവ് പ്രകടമാക്കുന്നുണ്ട് ഫിലന്‍. വീഡിയോ കാണാം...