മിലാന്‍: കൊവിഡ് വ്യാപനത്തെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. വിരസത മാറ്റാന്‍ പലരും എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇറ്റലിയില്‍ വീടിന്റെ മട്ടുപ്പാവില്‍ രണ്ട് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നതാണ് വീഡിയോ. നിശ്ചിത അകലത്തിലുള്ള രണ്ട് വീടുകളുടെ മട്ടുപ്പാവിലാണ് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നത്. വീഡിയോ എടിപി ടൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം.