വിംബിള്‍ഡൺ: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡൺ സെമി ഫൈനലിലും ഫെഡറർ- നദാൽ പോരാട്ടം. വിംബിൾഡണിൽ 2008ന് ശേഷം ആദ്യമായാണ് ഇരുവരും നേർക്കുനേർ വരുന്നത്. വിംബിൾഡണിലെ നൂറാം ജയം നേടി, നിഷികേരിയെ പരാജയപ്പെടുത്തിയാണ് ഫെഡററിന്‍റെ വരവ്. സാ ക്യൂറോയെ തോൽപ്പിച്ചാണ് നദാലിന്‍റെ സെമി പ്രവേശം. 

ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഒൻപതാം കിരീടമാണ് ഫെഡററുടെ ലക്ഷ്യം. നദാൽ രണ്ടു തവണ ചാമ്പ്യനായിട്ടുണ്ട്. സെർബിയൻ താരം നൊവാക് ജോക്കോവിച്ചും സ്‌പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റയും തമ്മിലാണ് മറ്റൊരു സെമി.