Asianet News MalayalamAsianet News Malayalam

ബി​ഗ് ബാഷിൽ ക്രിക്കറ്റ് താരം, വിംബിൾഡണിൽ ചാമ്പ്യൻ; ചരിത്രം കുറിച്ച് ബാർട്ടി

ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീ​ഗായ ബി​ഗ് ബാഷ് ലീ​ഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ താരമായിരുന്നു ബാർട്ടി ഒരിക്കൽ. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്.

Wimbledon champion Ash Barty was once played for Big Bash League
Author
london, First Published Jul 10, 2021, 10:43 PM IST

ലണ്ടൻ: ടെന്നീസ് റാക്കറ്റ് പിടിക്കുന്ന അതേ അനായാസയതോടെ ക്രിക്കറ്റ് ബാറ്റ് പിടിക്കാനും കളിക്കാനും കഴിയും  ഇത്തവണത്തെ വിംബിൾഡൺ ചാമ്പ്യനായ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയ്ക്ക്. ടെന്നീസിൽ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിട്ടുണ്ട്.

Wimbledon champion Ash Barty was once played for Big Bash Leagueഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീ​ഗായ ബി​ഗ് ബാഷ് ലീ​ഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ താരമായിരുന്നു ബാർട്ടി ഒരിക്കൽ. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നീസാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും ടെന്നീസിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ​ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.

ആവേശകരാമായ ദിവസങ്ങളായിരുന്നു അതെന്നായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെക്കുറിച്ച് ബാർട്ടി 2019ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അന്നത്തെ ക്രിക്കറ്റ് ടീം അം​ഗങ്ങളുമായി ഇപ്പോഴും ആത്മബന്ധം തുടരുന്നുണ്ടെന്നും ബാർട്ടി പറഞ്ഞിരുന്നു. അങ്ങനെ ക്രിക്കറ്റിന്റെ നഷ്ടം ഇപ്പോൾ ടെന്നീസിന്റെ നേട്ടമായിരിക്കുന്നു. ബ്രിസ്ബേൻ ഹീറ്റ്സിലെ ക്രിക്കറ്റ് താരത്തിൽ നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരമായുള്ള ബാർട്ടിയുടെ വളർച്ച ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.

Wimbledon champion Ash Barty was once played for Big Bash Leagueഓപ്പൺ യു​ഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. മാർ​ഗരറ്റ് കോർട്ടും, ​ഗൂലാ​ഗോം​ഗ്, കൗളിയുമാണ് ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.

Wimbledon champion Ash Barty was once played for Big Bash League

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios