Asianet News MalayalamAsianet News Malayalam

വിബിംള്‍ഡണിന് വമ്പന്‍ അട്ടിമറികളോടെ തുടക്കം; വനിതകളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ ആദ്യ റൗണ്ടില്‍ പുറത്ത്

വമ്പന്‍ അട്ടിമറികളോടെ വിംബിള്‍ഡണിന് തുടക്കം. ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

Wimbledon started with major setbacks
Author
London, First Published Jul 1, 2019, 10:56 PM IST

ലണ്ടന്‍: വമ്പന്‍ അട്ടിമറികളോടെ വിംബിള്‍ഡണിന് തുടക്കം. ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിതകളില്‍ ലോക രണ്ടാം നമ്പറും ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നവോമി ഒസാകയുടെ പുറത്തായി.  

ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലിയാണ് സ്വരേവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-3, 6-2, 7-5. കഴിഞ്ഞ വര്‍ഷവും 2016ലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ വരെ എത്തിയ താരമാണ് വെസ്ലി. ആദ്യ സെറ്റ് സ്വരേവ് നേടിയെങ്കിലും അടുത്ത മൂന്ന് സെറ്റിലും ആധിപത്യം നിലനിര്‍ത്താന്‍ സ്വരേവിന് സാധിച്ചില്ല. 

ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയോട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഗ്രീക്ക് താരം സിറ്റ്‌സിപാസിന്‍റെ പരാജയം. സ്‌കോര്‍ 6-4, 3-6, 6-4, 6-7, 6-3. അതേസമയം, ഇന്ത്യന്‍ സമയം പ്രജ്‌നേഷ് ഗുണേശ്വരനും ആദ്യ റൗണ്ട് കടക്കാന്‍ സാധിച്ചില്ല. കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍ 6-7, 4-6, 2-6.

വനിത വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ യുലിയ പുടിന്‍സേവയാണ് ജപ്പാന്‍റെ ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഉസ്‌ബെക്ക് താരത്തിന്റെ വിജയം. സ്‌കോര്‍ 7-6 6-2. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേത്രി കൂടിയാണ് ഒസാക. 

സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, റഷ്യയുടെ കരേന്‍ ഖച്ചനോവ്, സ്പാനിഷ് താരം ബോട്ടിസ്റ്റ് അഗട്ട് എന്നിവര്‍ ആദ്യ റൗണ്ട് കടന്നു.

Follow Us:
Download App:
  • android
  • ios