മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ക്വാര്‍ട്ടര്‍ഫൈനലിലെത്തി. 48 കിലോ വിഭാഗത്തിലാണ് നേട്ടം. ആദ്യറൗണ്ടിൽ വെനസ്വേലയുടെ റോജാസ് സെഡേനോയെ ആറാം സീഡായ മഞ്ജു തോൽപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ടോപ് സീഡും കൊറിയന്‍ താരവുമായ കിം ഹ്യാങിനെ മഞ്ജു നേരിടും. ജയിച്ചാൽ മഞ്ജുവിന് മെഡൽ ഉറപ്പിക്കാം.

ഏഴ് തവണ ലോക ചാംപ്യയായ മേരി കോം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. റഷ്യയിൽ ഇന്ത്യന്‍ സമയം വൈകി്ട്ട് 3.30നാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച മേരി കോമിനെ പ്രീ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് തായ്‍‍ലന്‍ഡിന്‍റെ ജിപോങ് ആണ്. അതേസമയം 64 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു ബൊംബാറിയ ആദ്യ റൗണ്ടിൽ പുറത്തായി.