മോസ്‌കോ: ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് റഷ്യയിൽ തുടക്കം. 10 വിഭാഗങ്ങളിലായാണ് മത്സരം. ആറ് തവണ ലോക ചാമ്പ്യനായ മേരി കോം ആണ് 10 അംഗ ഇന്ത്യന്‍ സംഘത്തിലെ ശ്രദ്ധാകേന്ദ്രം. 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. 

പരിചയസമ്പന്നരായ മേരി കോമിനും സരിതാ ദേവിക്കും ഒപ്പം അഞ്ച് പുതുമുഖങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്. റഷ്യയിൽ മെഡൽ നേടുന്നവര്‍ക്ക് അടുത്ത വര്‍ഷം ചൈനയിൽ നടക്കുന്ന ഒളിപിക്‌സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. ഈ മാസം 13ന് ചാമ്പ്യന്‍ഷിപ്പ് അവസാനിക്കും.