ദില്ലി: ലോക അത് ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍, മലയാളിതാരം മുഹമ്മദ് അനസ് 400 മീറ്ററില്‍ മത്സരിക്കില്ല. അനസിന്‍റെ പേര് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ക്ക് നല്‍കിയില്ലെന്നാണ് അറിയുന്നത്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ അനസിന്, ഒളിംപിക്സ് യോഗ്യത നേടാന്‍ ലോക ചാംപ്യന്‍ഷിപ്പ് മികച്ച അവസരമായേനേ.

 

ഇതോടെ അനസ് റിലേയിൽ മാത്രമേ മത്സരിക്കുകയുള്ളൂ എന്ന് വ്യക്തമായി. 4 ഗുണം 400 മീറ്റര്‍ പുരുഷ റിലേയിലും , മിക്സ്ഡ് റിലേയിലും മാത്രമാണ് അനസിന്‍റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര അത് ലറ്റിക് ഫെഡറേഷന്‍ ഇന്നലെയാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.