ദോഹ: ലോക അത്‍‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ജിന്‍സൺ ജോൺസൺ ഇന്നിറങ്ങുന്നു. 1500 മീറ്ററിന്‍റെ ഹീറ്റ്സ് മത്സരങ്ങള്‍ ദോഹയിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് തുടങ്ങുന്നത്.

1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായ ജിന്‍സൺ സെമിഫൈനലില്‍ എത്താമെന്ന പ്രതീക്ഷയിലാണ്. സീസണിലെ പ്രകടനം പരിശോധിച്ചാൽ ആകെ മത്സരിക്കുന്ന 67 പേരില്‍ നിലവില്‍ 26-ാം സ്ഥാനത്താണ് ജിന്‍സൺ. അമേരിക്കയിലെ പരിശീലനത്തിന് ശേഷമാണ് ജിന്‍സൺ ദോഹയിലെത്തിയത്. സെമിഫൈനല്‍ നാളെ നടക്കും.

പുരുഷ വിഭാഗം ഷോട്ട് പുട്ടിൽ ഇന്ത്യന്‍ പ്രതീക്ഷയും ഏഷ്യന്‍ ചാമ്പ്യനുമായ തേജീന്ദര്‍ സിംഗ് പാലിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 11.10ന് തേജീന്ദറിന്‍റെ യോഗ്യതാമത്സരം തുടങ്ങും.