സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും തൂത്തുവാരി അമേരിക്ക

ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍(World Athletics Championships 2022) പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും തൂത്തുവാരി അമേരിക്ക. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രഡ് കെര്‍ലിക്കാണ്(Fred Kerley) സ്വര്‍ണം. 9.88 (.874) സെക്കന്‍ഡുമായി മാര്‍വിന്‍ ബ്രേസി(Marvin Bracy) വെള്ളിയും 9.88 (.876) സെക്കന്‍ഡുമായി ട്രെയ്‍വോണ്‍ ബ്രോമെല്‍(Trayvon Bromell) വെങ്കലവും സ്വന്തമാക്കി. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യക്ക് നിരാശ

അതേസമയം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി ലോംഗ്‌ജംപ് താരം എം ശ്രീശങ്കറിന് മെഡല്‍ നേടാനായില്ല. ഫൈനലില്‍ ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തില്‍ നേടിയ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ദൂരം. പക്ഷേ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ പുരുഷ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരം കുറിക്കാന്‍ മലയാളി താരത്തിനായി. രണ്ടാം ശ്രമത്തില്‍ 7.89 ദൂരം മാത്രം കണ്ടെത്താന്‍ കഴിഞ്ഞതാണ് താരത്തിന് തിരിച്ചടിയായത്. 

World Athletics Championships 2022 : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; എം ശ്രീശങ്കറിന് മെഡല്‍ നഷ്‌ടം