ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിട്ടും 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര സെമി കാണാതെ പുറത്തായി. രണ്ടാം ഹീറ്റ്സില്‍ ഓടിയ ഏഷ്യന്‍ ചാമ്പ്യനായ ചിത്ര 4.11.10 സെക്കന്‍ഡില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്.

തന്റെ മികച്ച സമയമായ 4.11.55 സെക്കന്‍ഡ് മെച്ചപ്പെടുത്തിയെങ്കിലും ആകെ ഓടിയ 35 പേരില്‍ 30-മതായാണ് ചിത്ര ഫിനിഷ് ചെയ്തത്.

ഏപ്രിലില്‍ ഇതേ ട്രാക്കിലാണ് ചിത്ര ഏഷ്യന്‍ ചാമ്പ്യനായത്. നെതര്‍ലന്‍ഡ്സിന്റെ ഹസന്‍ സിഫാനാണ് ഹീറ്റ്സില്‍ മികച്ച സമയം കുറിച്ചത്. 4.03.88 സമയത്തില്‍ ഓടിയെത്തിയ സിഫന്‍ നേരത്തെ 10000 മീറ്റരിലും സ്വര്‍ണം നേടിയിരുന്നു.