ദോഹ: ലോക അത്‌ലറ്റിക്സ് മീറ്റില്‍ 4*400 മീറ്റര്‍ പുരുഷ വനിതാ റിലേയില്‍  ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായി. വനിതാ വിഭാഗത്തില്‍ സീസണിലെ മികച്ച സമയം കുറിച്ചിട്ടും ജിസ്ന മാത്യു, പൂവമ്മ രാജു, വിസ്മയ, വി ശുഭ എന്നിവരടങ്ങിയ ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

 3:29:42 മിനിറ്റില്‍ ഓടിയെത്തി ആറാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജമൈക്ക, പോളണ്ട്, കാനഡ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യക്ക് മുന്നില്‍ ഓടിയെത്തിയത്.

പുരുഷ വിഭാഗത്തില്‍ രണ്ടാം ഹീറ്റ്സില്‍ ഓടിയ നിര്‍മല്‍ ടോം നോഹ, ജീവന്‍, മുഹമ്മദ് അനസ്, ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ഓടിയത്. 3:03:09 സമയത്തില്‍ ഓടിയെത്തിയ ഇന്ത്യ ഹീറ്റ്സില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ജാവലില്‍ ത്രോയില്‍ ശിവ്‌പാല്‍ സിംഗും ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.