റിയാദ്: ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് കിരീടത്തിനായി ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍ ആന്‍ഡി റൂയിസ് ജൂനിയറും ബ്രിട്ടീഷ് താരം ആന്‍റണി ജോഷ്വയും ആണ് നേര്‍ക്കുനേര്‍ വരുന്നത്. സൗദി അറേബ്യയിലെ റിയാദിൽ രാത്രി 12 മണിക്കാണ് മത്സരം.

ജൂണിൽ ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തിൽ റൂയിസ് അപ്രതീക്ഷിതമായി ജയിച്ചിരുന്നു. റൂയിസിന് 128.3 കിലോയും ജോഷ്വയ്‌ക്ക് 107.5 കിലോയും ഭാരമുണ്ട്. WBA, IBF, WBO ഹെവിവെയ്റ്റ് കിരീടങ്ങള്‍ക്ക് വേണ്ടിയാണ് മത്സരം. 15000 കാണികള്‍ മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷ.