47 കിലോ വിഭാഗത്തിൽ ആകെ 335 കിലോ ഭാരം ഉയർത്തിയാണ് കേരള സർവകലാശാലാ താരമായ അനിറ്റ ചരിത്രനേട്ടം സ്വന്തമാക്കിയത്.  

തിരുവനന്തപുരം: എസ്റ്റോണിയയിൽ നടക്കുന്ന ലോക സ‍ർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മലയാളിതാരം അനിറ്റ ജോസഫിന് സ്വർണം. 47 കിലോ വിഭാഗത്തിൽ ആകെ 335 കിലോ ഭാരം ഉയർത്തിയാണ് കേരള സർവകലാശാലാ താരമായ അനിറ്റ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാ‍ർഥിയാണ് അനിറ്റ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

58 കിലോ വിഭാഗത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ മിലു ഇമ്മാനുവൽ എട്ടാം സ്ഥാനം നേടി. അ‍ർജുന അവാർഡ് ജേതാവായ പി. ജെ. ജോസഫാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ. ആദ്യമായാണ് ഇന്ത്യ ലോക സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.