ദില്ലി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പൂനിയക്ക് ഇന്ന് ഫൈനല്‍ പോരാട്ടം. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ദീപക് മത്സരിക്കുന്നത്. ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയാണ് എതിരാളി. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇരുപതുകാരനായ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. 

സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനാണ് ദീപക് ശ്രമിക്കുന്നത്. 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനും ഇറങ്ങും.