ദില്ലി: കൊലപാതകക്കേസിൽ അറസ്റ്റിലായ ഗുസ്‌തി താരം സുശീൽ കുമാറിനെ ജോലിയിൽ നിന്ന് റെയിൽവേ സസ്‌പെൻഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്‌‌പെന്‍ഷന്‍ എന്ന് ദേശീയ മാധ്യമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്തേണ്‍ റെയിൽവേയിൽ സീനിയർ കമേർഷ്യൽ മാനേജരാണ് സുശീൽ കുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്നു. 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറിനെ ദില്ലി പൊലീസ് പ്രതി ചേര്‍ത്തത്. ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ പഞ്ചാബിൽ നിന്ന് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍ കുമാര്‍ ‍ദില്ലി കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്ന് താരം അറസ്റ്റിലായി. ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് താരമിപ്പോള്‍. 

​ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ സസ്പെൻ‍ഡ് ചെയ്യുമെന്ന് റെയിൽവെ

'സുശീൽ കുമാറിനെ തൂക്കിലേറ്റണം, രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അന്വേഷണത്തെ സ്വാധീനിച്ചേക്കും; സാഗറിന്റെ രക്ഷിതാക്കൾ

ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് ​​ഗുണ്ടാ തലവന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്

'സുശീൽ കുമാർ, സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി', ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീതി പരത്താനെന്ന് പൊലീസ്

ജൂനിയര്‍ ഗുസ്തി ചാംപ്യന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ; പൊലീസ് അന്വേഷണം ഊർജിതം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona