Asianet News MalayalamAsianet News Malayalam

ദുരൂഹത? വിലക്ക് മറികടന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഒളിംപിക് വില്ലേജില്‍; വിനേഷ് ഫോഗോട്ട് ഹൈ കോടതിയില്‍

വിനേഷ് ഫോഗോട്ടിന് വേണ്ടി  ഹൈക്കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ആരോപണം ഉന്നയിച്ചത്.

Wrestling Federation president at Olympic Village despite ban
Author
First Published Aug 8, 2024, 11:39 PM IST | Last Updated Aug 8, 2024, 11:39 PM IST

പാരീസ്: ഗുസ്തി ഫെഡറേഷനും, പ്രസിഡന്റ് സഞ്ജയ് സിംഗിനും എതിരെ ആരോപണവും ആയി വിനേഷ് ഫോഗോട്ട് ദില്ലി ഹൈക്കോടതിയില്‍. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് ഒളിംപിക്‌സ് ഗ്രാമത്തില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന് വേണ്ടി  ഹൈക്കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ആരോപണം ഉന്നയിച്ചത്.

ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ജ്രംഗ് പൂനിയ, വിനേഷ് ഫോഗോട്ട് എന്നിവര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 2023 ഡിസംറിലാണ് ഗുസ്തി ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തത്.

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ല! വെങ്കലം നേടികൊണ്ടുള്ള വിടവാങ്ങല്‍ മത്സരത്തിന് ശേഷം ശ്രീജേഷ്

അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 'ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു'. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും.

ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി ഒളിംപിക്‌സില്‍ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു നടപടി. ഗുസ്തി ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ മല്‍സരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയില്‍ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗറ്റിന്റെ ഭാരം.

Latest Videos
Follow Us:
Download App:
  • android
  • ios