Asianet News MalayalamAsianet News Malayalam

ബിജെപിക്കായി ഗ്രേറ്റ് ഖാലി പ്രചാരണത്തിന്; പരാതി നല്‍കി

ഡബ്ല്യു ഡബ്ല്യു ഇയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യനായ ഖാലിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ദാലിപ് സിംഗ് റാണ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്

wrestling star great khali campaigned for bjp
Author
Kolkata, First Published Apr 28, 2019, 7:12 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റെസ്‍ലിംഗ് താരം ഗ്രേറ്റ് ഖാലിയും. ജാവദ്‍പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനുപം ഹസാരെയുടെ പ്രചാരണത്തിനായാണ് ഖാലി എത്തിയത്.

തുറന്ന ജീപ്പില്‍ റോഡ് ഷോയും ഖാലി നടത്തി. ഡബ്ല്യു ഡബ്ല്യു ഇയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യനായ ഖാലിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ദാലിപ് സിംഗ് റാണ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. എന്നാല്‍, യുഎസ് പൗരനായ ഖാലിയെ പ്രചാരണത്തിനെത്തിച്ച ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

2014 ഫെബ്രുവരി മുതല്‍ ഖാലി യുഎസ് പൗരനാണ്. അതിനാല്‍ യുഎസ് പൗരനെ എത്തിച്ച് പ്രചാരണം നടത്തിയതിനെതിരെയാണ് തൃണമൂല്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ, തൃണമൂലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയെന്ന് ആരോപണം ഉയര്‍ന്നതോടെ ബംഗ്ലാദേശ് നടന്‍ ഫെര്‍ദൂസ് അഹമ്മദിനോട് രാജ്യം വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios