സംസ്ഥാന സ്കൂള്‍ കായികമേളയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മീഡിയ കമ്മിറ്റി പുറത്തിറക്കിയ 'ജെന്‍സി കുതിപ്പ്' ഗൈഡില്‍ എംപിയുടെ ചിത്രം ഉള്‍പ്പെടുത്താതില്‍ പ്രതിഷേധം ശക്തം. ഫൈസല്‍ ബാബു എംഎല്‍എ ചെയര്‍മാനായ കമ്മിറ്റി പുറത്തിറക്കിയ ഗൈഡില്‍ പഞ്ചായത്ത് ഭാരവാഹികളെ പോലും ഉള്‍പ്പെടുത്തിയപ്പോള്‍ സ്ഥലം എംപിയായ എം കെ രാഘവന്റെ പടം ഒഴിവാക്കിയതാണ് വിവാദമായത്.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മീഡിയ കമ്മിറ്റി പുറത്തിറക്കിയ 'ജെന്‍സി കുതിപ്പ്' ഗൈഡില്‍ എംപിയുടെ ചിത്രം ഉള്‍പ്പെടുത്താതില്‍ പ്രതിഷേധം ശക്തം. ഫൈസല്‍ ബാബു എംഎല്‍എ ചെയര്‍മാനായ കമ്മിറ്റി പുറത്തിറക്കിയ ഗൈഡില്‍ പഞ്ചായത്ത് ഭാരവാഹികളെ പോലും ഉള്‍പ്പെടുത്തിയപ്പോള്‍ സ്ഥലം എംപിയായ എം കെ രാഘവന്റെ പടം ഒഴിവാക്കിയതാണ് വിവാദമായത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഡിയ റൂമിലെത്തി പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി. കായിക മേളയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എംപിയുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഒൗദ്യോഗിക യോഗങ്ങളിലും തീരുമാനങ്ങളിലും എംപിയെ ഒഴിവാക്കുന്നുവെന്നും നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ജെന്‍സി കുതിപ്പില്‍ എം.പിയുടെ ഫോട്ടോ ഒഴിവാക്കിയ സംഭവം ഉയര്‍ന്നുവന്നത്. സംഘാടകസമിതി ചെയര്മാന് കൂടിയായ എം എ റസാഖും ലീഗ് പ്രതിനിധികളും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നുവെന്നായിരുന്നു ആക്ഷേപം.
68 മത് സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടന ദിവസവും കല്ലുകടിയുണ്ടായി. ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിക്കാന്‍ പ്രത്യേകം ക്ഷണിച്ചു വരുത്തിയ ഒളിമ്പ്യന്‍ പി ടി ഉഷയെ സംഘാടകര്‍ അപമാനിച്ചുവെന്ന വിമര്‍ശനം ശക്തമാണ്. മുഖ്യമന്ത്രി ഗ്രൗണ്ടിലേക്കെത്തിയപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് കൂടിയായി പി ടി ഉഷയെ മാറ്റി നിര്‍ത്തി ഗെയിംസിന് ദീപം തെളിയിക്കാനുള്ള അവസരം മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനായിരുന്നു പരിപാടിയുടെ ക്രമം അവസാന നിമിഷം ലംഘിച്ചത്. പി ടി ഉഷ വ്യക്തിപരമായി ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം അവരുടെ ഓഫീസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പി ടി ഉഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




