മെല്‍ബണ്‍: സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഗര്‍ബൈന്‍ മുഗുരുസ, എലിസെ മെര്‍ട്ടന്‍സ് എന്നിവരും നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. രാവിലെ നടന്ന മൂന്നാം റൗണ്ട് മത്സരങ്ങളില്‍ റാഫേല്‍ നദാല്‍, ഡൊമിനിക് തീം, ആന്ദ്രേ റുബ്‌ലേവ് എന്നിവരെയും ജയിച്ചിരുന്നു.

മത്സരത്തിനിടെ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നര്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് വാവ്‌റിങ്കയ്ക്ക് നാലാം റൗണ്ടില്‍ അവസരം ലഭിച്ചത്. 4-6, 1-4ന് വാവ്‌റിങ്ക മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഇസ്‌നറുടെ പിന്മാറ്റം. സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വെരേവ് മുന്നേറിയത്. സ്‌കോര്‍ 2-6, 2-6, 4-6. നദാല്‍ നേരത്തെ സ്‌പെയ്‌നിന്റെ തന്നെ 

കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് നാലാം റൗണ്ടിലെത്തിയിരുന്നു. സ്‌കോര്‍ 6-1, 6-2, 6-4. ഒരു തവണ മാത്രമാണ് നദാല്‍ ഓസ്‌ട്രേലിയന്‍ കിരീടം നേടിയിട്ടുള്ളത്. നദാലിനൊപ്പം ഫ്രഞ്ച് താരം ഗയേല്‍ മോണ്‍ഫില്‍സും നാലാം റൗണ്ടില് കടന്നു. എണസ്റ്റസ് ഗുല്‍ബിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മോണ്‍ഫില്‍ തകര്‍ത്തത്. സ്‌കോര്‍ 7-6, 6-4, 6-3.

മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡൊമിനിക്ക് തീം നാലാം റൗണ്ടില്‍ കടന്നു. 2-6, 4-6, 7-6, 4-6 എന്ന സ്‌കോറിനായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ ജയം. ഡിയേഗോ ഗോഫിനെ മറികടന്ന് റഷ്യന്‍ താരം ആേ്രന്ദ റുബ്‌ലേവും നാലാം റൗണ്ടിലെത്തി. ബെല്‍ജിയന്‍ താരത്തിനെതിരെ 6-2, 6-7, 4-6, 6-7 എന്ന സ്‌കോറിനായിരുന്നു റുബ്‌ലേവിന്റെ ജയം. 

വനിതകളില്‍ അഞ്ചാം സീഡ് എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസ തോപ്പിച്ചത്. 1-6, 2-6 എന്ന സ്‌കോറിനായിരുന്നു സ്വിറ്റോളിനയുടെ തോല്‍വി. ബെല്‍ജിയത്തിന്റെ മെര്‍ട്ടന്‍സ് 6-1, 6-7, 6-0ത്തിന് സിസി ബെല്ലിസിനെ മറികടന്നു.