Asianet News MalayalamAsianet News Malayalam

മികച്ച പോരാട്ടമെന്ന് മമത ബാനർജിയോട് അരവിന്ദ് കെജ്‍രിവാൾ; അഭിനന്ദനമറിയിച്ച് ശരത് പവാർ

ജനങ്ങളുടെ ക്ഷേമത്തിനും മഹാമാരിയെ നേരിടുന്നതിനുമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാം. ശരത് പവാർ ട്വീറ്റിൽ കുറിച്ചു.
 

arvind kejriwal congratulate mamata banerjee
Author
Delhi, First Published May 2, 2021, 4:07 PM IST

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും അഭിനന്ദിച്ച് ശരത് പവാറും അരവിന്ദ് കെജ്‍രിവാളും. 'തകർപ്പൻ വിജയം നേടിയതിൽ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു! പശ്ചിമബം​ഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.'  എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ കുറിച്ചത്. നാഷണലിസ്റ്റ് കോൺ​ഗ്രസ് മേധാവിയായ ശരദ് പവാറും മമത ബാനർജിക്ക് അഭിനന്ദനമറിയിച്ചു. 'നിങ്ങളുടെ മഹത്തായ വിജയത്തിന് അഭിനന്ദനമറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും മഹാമാരിയെ നേരിടുന്നതിനുമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാം.' ശരത് പവാർ ട്വീറ്റിൽ കുറിച്ചു.

ബംഗാളില്‍ മികച്ച പ്രകടനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. തുടക്കത്തിൽ ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിക്ക് പിന്നിലായെങ്കിലും അവസാന മണിക്കൂറിൽ മമത ലീഡ് തിരികെപിടിച്ചു. ബി.ജെ.പി 78 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇടതിന് ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഒറ്റ സീറ്റിലാണ് ഇടത് മുന്നിട്ടുനില്‍ക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ 1 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. അതിൽ 212 ഇടത്ത് തൃണമൂൽ കോൺ​ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios