ബിജെപിയുടെ സ്വപൻ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബർത്തി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടും. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  എംപി ആയ ഡയമണ്ട് ഹാർബറിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കൊല്‍ക്കത്ത: ബംഗാളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. 31 സീറ്റുകളിൽ മറ്റന്നാൾ ആണ് വോട്ടെടുപ്പ്. ബംഗാളിൽ ഇതുവരെ 60 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ബിജെപിയുടെ സ്വപൻ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബർത്തി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടും. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി ആയ ഡയമണ്ട് ഹാർബറിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

18 കമ്പനി കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ ബയോലയിലെ ബൂത്ത് ബിജെപി പ്രവർത്തകർ പിടിച്ചെടുത്തെന്ന മമതാ ബാനർജിയുടെ പരാതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനമുന്നയിച്ചു. പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.