Asianet News MalayalamAsianet News Malayalam

ഖുഷ്ബുവിനെയും ഗൗതമിയേയും അനുനയിപ്പിക്കാനൊരുങ്ങി ബിജെപി; വേറെ സീറ്റ് അനുവദിച്ചേക്കും

ഇരുവരെയും അനുനയിപ്പിക്കാന്‍ മറ്റ് മണ്ഡലങ്ങള്‍ നല്‍കാനാണ് ബിജെപി നീക്കം. ഖുഷ്ബുവിന് ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലവും ഗൗതമിക്ക് വിരുദുനഗറുമാണ് പരിഗണിക്കുന്നത്.

bjp attempts to console Gouthami and khushbu may allocate seats elsewhere
Author
Chennai, First Published Mar 14, 2021, 2:48 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയതോടെ ഖുഷ്ബുവിനെയും ഗൗതമിയേയും അനുനയിപ്പിക്കാനൊരുങ്ങി ബിജെപി. ഇരുവര്‍ക്കും മറ്റൊരു മണ്ഡലം നല്‍കാനാണ് ആലോചന. സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം ദില്ലിയിലേക്ക് മാറ്റുമെന്ന് ഖുഷ്ബു സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കി.ഇതിനിടെ മധുരയില്‍ ഡിഎംകെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചെന്നൈ ചെപ്പോക്കില്‍ മൂന്ന് മാസത്തോളമായി പ്രചാരണത്തിലായിരുന്നു ഖുഷ്ബു. ദേശീയ നേതൃത്വത്തിന്‍റെ അനുമതി നേടിയാണ് പ്രചാരണം തുടങ്ങിയത്. എന്നാല്‍ സീറ്റ് സഖ്യക്ഷിയായ പിഎംകെയ്ക്ക് നല്‍കി. അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴഞ്ഞതിലെ അമര്‍ഷം ഖുഷ്ബു ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രവർത്തനം ദില്ലിയിലേക്ക് മാറ്റുമെന്ന് സംസ്ഥാന നേതൃത്വത്തോടും വ്യക്തമാക്കി. 

രാജപാളയം സീറ്റ് ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് നടി ഗൗതമി. ഇരുവരെയും അനുനയിപ്പിക്കാന്‍ മറ്റ് മണ്ഡലങ്ങള്‍ നല്‍കാനാണ് ബിജെപി നീക്കം. ഖുഷ്ബുവിന് ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലവും ഗൗതമിക്ക് വിരുദുനഗറുമാണ് പരിഗണിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ മുന്‍കൂട്ടി കണ്ടായിരുന്നു താരങ്ങളുടെ പ്രചാരണം.  എന്നാല്‍ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് താരസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണ്. ഇതിനിടെ മധുരയില്‍ ഡിഎംകെ യുവജനവിഭാഗം നേതാവും സിറ്റിംഗ് എംഎല്‍എയുമായ പി ശരവണന്‍ ബിജെപിയില്‍ ചേര്‍ന്നു. കൂടുതല്‍ നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍ എത്തുമെന്ന് ബിജെപി അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios