Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം

ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ് സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു. ബിജെപി പഴയ പ്രവർത്തകരെ മറക്കുന്നുവെന്നാണ് ആരോപണം. വടക്കൻ ബംഗാളിൽ ടിഎംസി നേതാവ് മിഹിർ
 

BJP candidates list: Names of 157 candidates announced for Bengal elections
Author
Kolkata, First Published Mar 19, 2021, 9:29 AM IST

കൊല്‍ക്കത്ത: 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധം. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം.  ജഗദാലിലും മാൽഡയിലും, നോർത്ത് 24 പർഗാനാസിലും പ്രവർത്തകർ പ്രതിഷേധിക്കുകയും പാർട്ടി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു. 

ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ് സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു. ബിജെപി പഴയ പ്രവർത്തകരെ മറക്കുന്നുവെന്നാണ് ആരോപണം. വടക്കൻ ബംഗാളിൽ ടിഎംസി നേതാവ് മിഹിർ

ഗോസ്വാമിക്ക് സീറ്റ് നൽകിയതിനെതിരെ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി അടക്കം ഉള്ളവർക്കും ഈ ഘട്ടത്തിൽ ബിജെപി സീറ്റു നൽകിയിട്ടുണ്ട്. അതേസമയം അസം ബംഗാൾ സംസ്ഥാനങ്ങളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും

Follow Us:
Download App:
  • android
  • ios