വോട്ടെണ്ണൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ രം​ഗത്തെത്തി. 

ഗുവാഹത്തി: അസമിൽ ബിജെപി 81 സീറ്റിൽ ലീഡ് നിലനിർത്തുമ്പോൾ 45 സീറ്റുകളിൽ മാത്രം മുന്നേറാനായതിന്റെ ക്ഷീണത്തിലാണ് കോൺ​ഗ്രസ്. 126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെര‍ഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ രം​ഗത്തെത്തി. ഇതുവരെയുള്ള മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹത്തിന്റെ ആ വാക്കുകൾ. കോൺ​ഗ്രസിന് കനത്ത പ്രഹരമേൽപിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അസമിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

ജനങ്ങൾ ഞങ്ങളെ അനു​ഗ്രഹിച്ചു, അസമിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വീണ്ടും അധികാരത്തിലേക്ക് തിരികെ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു. സോനോവോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ ട്രെൻഡ് ബിജെപിക്ക് അനുകൂലമായിരുന്നു എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മജൂലി നിയോജകമണ്ഡലത്തിൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് സർബാനന്ദ സോനോവോൾ.