Asianet News MalayalamAsianet News Malayalam

മതേതരത്വം വിഷലിപ്തമായി; 10 വർഷമായി വ്യവസായങ്ങളൊന്നുമില്ല: പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ

സിം​ഗൂറിലും നന്ദി​ഗ്രാമിലും ശ്മശാന നിശ്ശബ്ദതയാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴത്തെ ഭരണത്തിൽ കാർഷിക മേഖല പിന്നോക്കം പോയിരിക്കുകയാണെന്നും വിമർശിച്ചു. 

Buddhadeb Bhattacharya criticize tmc and bjp in west bengal
Author
Kolkata, First Published Mar 30, 2021, 1:14 PM IST

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസിനെയും ബിജെപിയും രൂക്ഷഭാഷയിൽ വിമർശിച്ച് പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെയും അതിന്റെ മതേതരത്വത്തെയും തകർത്തുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഇടതു-കോൺ​ഗ്രസ്- ഐഎസ്എഫ് സഖ്യത്തിന് മാത്രമേ ബം​ഗാളിലെ ഇരുട്ടിൽ നിന്ന് കരകയറ്റാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സിം​ഗൂറിലും നന്ദി​ഗ്രാമിലും ശ്മശാന നിശ്ശബ്ദതയാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴത്തെ ഭരണത്തിൽ കാർഷിക മേഖല പിന്നോക്കം പോയിരിക്കുകയാണെന്നും വിമർശിച്ചു. പത്ത് വർഷത്തെ ഭരണത്തിൽ യാതൊരു വ്യവസായവും ആരംഭിച്ചിട്ടില്ല. 

തൃണമൂൽ കോൺ​ഗ്രസ് മേധാവി മമത ബാനർജിയുടെ നേതൃത്വത്തിൽ 2007-2008 കാലഘട്ടത്തിൽ സിം​ഗൂരിലും നന്ദി​ഗ്രാമിലും നടന്ന ഭൂവിനിയോ​ഗ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ശക്തമായിരുന്ന ഇടതുമുന്നണി സർക്കാരിനെ തകർത്ത് തൃണമൂൽ കോൺ​ഗ്രസ് ഭരണത്തിന് അടിത്തറയിട്ടത്. ബം​ഗാളിലെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. വിദ​ഗ്ധരായ തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി.അഴിമതിയും കൊള്ളയും സിൻഡിക്കേറ്റും ചേർന്ന് ജനങ്ങളുടെ ജീവിതം അസഹനീയമാക്കി. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ മൂലം സ്ത്രീകളുടെയും കുട്ടികളുടെയും ആദരവും സുരക്ഷയും അപകടത്തിലാണെന്നും ഭട്ടാചാര്യ കുറ്റപ്പെടുത്തി. 

പശ്ചിമബം​ഗാളിന്റെ അഭിമാനമായിരുന്ന മതേതരത്വം വിഷമയമായെന്നും അദ്ദേഹം വിമർശിച്ചു. ഒരു വശത്ത് തൃണമൂൽ കോൺ​ഗ്രസിന്റെ സ്വേച്ഛാധിപത്യഭരണവും മറുവശത്ത് ബിജെപിയുടെ ഭിന്നിപ്പും മതധ്രുവീകരണവും സംസ്ഥാനത്തെ നാശത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ബു​ദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios