Asianet News MalayalamAsianet News Malayalam

ബം​ഗാളിൽ ഭരണവിരുദ്ധ വികാരം ശക്തം; കനത്ത പോളിം​ഗ് തെളിവ്; മമത തോൽക്കുമെന്നും കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

നന്ദിഗ്രാമിലെ മമതയുടെ പോളിങ് ദിവസത്തെ പ്രകടനം തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനയാണ്. മമതയുടെ തോല്‍വിയോടെ ബാക്കിയുള്ള ടിഎംസിക്കാരെല്ലാം അപ്രസക്തമാകുമെന്നും ബാബുല്‍ സുപ്രിയോ.

central minister babul supriyo on west bengal election
Author
Kolkata, First Published Apr 3, 2021, 7:18 AM IST

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കനത്ത പോളിം​ഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നന്ദിഗ്രാമിലെ മമതയുടെ പോളിങ് ദിവസത്തെ പ്രകടനം തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനയാണ്. മമതയുടെ തോല്‍വിയോടെ ബാക്കിയുള്ള ടിഎംസിക്കാരെല്ലാം അപ്രസക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃണമൂൽ കോൺ​ഗ്രസിന്റെ വിശ്വാസ്യത നഷ്ടമായിക്കഴിഞ്ഞു. പത്ത് വര്‍ഷം ബംഗാളിലെ ജനങ്ങള്‍ നല്‍കിയിട്ടും മമതക്ക് ഒന്നും ചെയ്യാനായില്ല. വന്‍ പരാജയമാണ് മമതയെ കാത്തിരിക്കുന്നത്. ജനാധിപത്യത്തിന്‍റെ എല്ലാ തൂണുകളെയും മോശമായി ചിത്രീകരിക്കാനാണ് മമതയുടെ ശ്രമം. ഒരാൾക്ക് താഴാന്‍ കഴിയുന്നതിലും വലിയ അവസ്ഥയിലാണ് മുഖ്യമന്ത്രി. 200 ന് മുകളില്‍ സീറ്റ് നേടി അധികാരത്തില്‍ എത്താന്‍ പശ്ചിമബം​ഗാളിൽ ബിജെപി  ശ്രമിക്കുന്നത് എന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios