Asianet News MalayalamAsianet News Malayalam

ഉദയസൂര്യന്റെ പ്രഭാവത്തില്‍ തമിഴ്‌നാട്; ഡിഎംകെ ആസ്ഥാനത്ത് ആഹ്ലാദപ്രകടനവുമായി പ്രവര്‍ത്തകര്‍

ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി.

DMK continues to increase lead in Tamil Nadu Election 2021
Author
Chennai, First Published May 2, 2021, 4:01 PM IST

ചെന്നൈ: ഭരണമാറ്റത്തിന്റെ സൂചനകള്‍ നല്‍കി തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ തേരോട്ടം. 150 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറുമ്പോള്‍ 83 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മുമ്പിലുള്ളത്. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനാണ് മുമ്പിലുള്ളത്. 

ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായതോടെ കൂട്ടംകൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്  ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.

Follow Us:
Download App:
  • android
  • ios