തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ഡിഎംകെ മുന്നില്‍. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 35 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. എന്നാല്‍ തൊട്ടുപിന്നിലായി 31 സീറ്റുകളില്‍ അണ്ണാ ഡിഎംകെയും മുന്നിലാണ്.

തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. തമിഴ്നാട്ടിൽ 234മണ്ഡലങ്ങളിലായി 3990 പേരാണ് ജനവിധി തേടുന്നത്. 75 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ വിവിധ കോളേജുകളിലായി നാല് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്.