Asianet News MalayalamAsianet News Malayalam

വിവാദ പ്രസ്താവനകൾ, മമതയ്ക്കും ദിലീപ് ഘോഷിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുണ്ടാകുമോ? ബംഗാളിൽ അതീവ ജാഗ്രത

മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കൂച്ച് ബിഹാറിനു സമാനമായ നടപടി ഇനിയും പ്രതീക്ഷിക്കാമെന്ന ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിൻറെ പ്രസ്താവന ഇതിനിടെ വിവാദമായി

election commission may take action against west bengal chief minister mamata banerjee
Author
Kolkata, First Published Apr 12, 2021, 12:01 AM IST

കൊൽക്കത്ത: തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ സംഘർഷസാധ്യതയുള്ള ജില്ലകളിൽ അതീവ ജാഗ്രതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ബംഗാളിൽ ബാക്കിയുള്ള ഘട്ടങ്ങളിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതേസമയം കൂച്ച്ബിഹാറിൽ കേന്ദ്രസേനയുടെ വെടിവയ്പിൽ നാലു പേർ മരിച്ചത് തൃണമൂൽ കോൺഗ്രസ് അയുധമാക്കുകയാണ്. അമിത് ഷാ രാജിവയ്ക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കൂച്ച് ബിഹാറിനു സമാനമായ നടപടി ഇനിയും പ്രതീക്ഷിക്കാമെന്ന ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിൻറെ പ്രസ്താവന ഇതിനിടെ വിവാദമായി. കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഇന്നുണ്ടായേക്കും.

Follow Us:
Download App:
  • android
  • ios