Asianet News MalayalamAsianet News Malayalam

പ്രതിഷേധം കനത്തു; അ​നി​ത​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചുള്ള പ്ര​ചാ​ര​ണ വീ​ഡി​യോ പി​ൻ​വ​ലി​ച്ച് എഐഎഡിഎംകെ

എ​ഡി​എം​കെ​യ്ക്കു വേ​ണ്ടി അ​നി​ത വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ രീതിയിലായിരുന്നു വീഡിയോ. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും 400 ല​ധി​കം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​സി​ൻ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് വീഡിയോ ഉള്ളടക്കം. 

Family of NEET Aspirant Who Died by Suicide to File Complaint Against AIADMK Minister
Author
Chennai, First Published Apr 4, 2021, 9:24 PM IST

ചെ​ന്നൈ: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അ​നി​ത​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചുള്ള പ്ര​ചാ​ര​ണ വീ​ഡി​യോ പി​ൻ​വ​ലി​ച്ച് എഐഎഡിഎംകെ മന്ത്രി. ത​മി​ഴ്നാ​ട് സാം​സ്കാ​രി​ക മ​ന്ത്രി പാ​ണ്ഡ്യ​രാ​ജ​നാണ് പ്രചാരണത്തിന് അനിതയുടെ ശബ്ദം ഉപയോഗിച്ചത്. അ​നി​ത​യു​ടെ കു​ടും​ബം ഇതിനെതിരെ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മ​ന്ത്രി പ്ര​ചാ​ര​ണ വീ​ഡി​യോ പി​ൻ​വ​ലി​ച്ച​ത്. 

എ​ഡി​എം​കെ​യ്ക്കു വേ​ണ്ടി അ​നി​ത വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ രീതിയിലായിരുന്നു വീഡിയോ. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും 400 ല​ധി​കം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​സി​ൻ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് വീഡിയോ ഉള്ളടക്കം. ജ​യ​ല​ളി​ത​യു​ടെ ഭ​ര​ണ​കാ​ല​മാ​ണ് ഈ ​അ​വ​സ​രം ന​ൽ​കി​യ​ത്. 17 വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ സ്വ​പ്ന​ങ്ങ​ൾ ന​ശി​പ്പി​ച്ച ഡി​എം​കെ​യോ​ട് പൊ​റു​ക്ക​രു​ത്. നി​ങ്ങ​ളു​ടെ കൈ​യി​ലെ മ​ഷി ന​മ്മു​ടെ ജീ​വി​ത​മാ​ണ്- വീ​ഡി​യോ​യി​ൽ അ​നി​തയുടെ ശബ്ദത്തില്‍ പറയുന്നു .

എ​ന്നാ​ൽ വീ​ഡി​യോ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ത​യു​ടെ കു​ടും​ബം രം​ഗ​ത്തു​വ​ന്നു. ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് മ​ന്ത്രി​ക്കെ​തി​രെ അ​നി​ത​യു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി ന​ൽ​കി. അ​നി​ത​യു​ടെ പ​ഴ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉപയോഗിച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മ​ന്ത്രി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്ന് അ​നി​ത​യു​ടെ സ​ഹോ​ദ​ര​ൻ മ​ണി​ര​ത്നം പ​റ​ഞ്ഞു. വി​വി​ധ ത​മി​ഴ്ചാ​ന​ലു​ക​ളി​ലൂ​ടെ അ​നി​ത​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ഈ ​വോ​യി​സ് ഓ​വ​ർ പ്ര​ക്ഷേ​പ​ണം ചെ​യ്തി​രു​ന്നു.

തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അനിതയുടെ ആത്മഹത്യ.  ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കു 98% മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടും നീ​റ്റ് പരീക്ഷയില്‍ പിന്നിലായതിനാല്‍ അ​നി​ത​യ്ക്കു മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. തി​രു​ച്ചി​റ​പ്പ​ള്ളി ഗാ​ന്ധി മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ഷ​ൺ​മു​ഖ​ന്‍റെ മ​ക​ളാ​ണ് അ​നി​ത. 

പ​ത്താം ക്ലാ​സി​ൽ 500ൽ 442 ​മാ​ർ​ക്കും പ്ല​സ്ടു​വി​ൽ 1200ൽ 1176 ​മാ​ർ​ക്കം നേ​ടി​യ അ​നി​ത, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ത​മി​ഴ്നാ​ട്ടി​ലെ പെ​ര​മ്പാ​ളൂ​ർ ജി​ല്ല​യി​ൽ ക​ണ​ക്കി​നും ഫി​സി​ക്സി​നും 100 മാ​ർ​ക്ക് നേ​ടി​യ ഏ​ക വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. 

Follow Us:
Download App:
  • android
  • ios