Asianet News MalayalamAsianet News Malayalam

മുൻ കേന്ദ്രമന്തി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിലേക്ക്; ഇന്ന് പാർട്ടി അംഗത്വമെടുക്കും

1996ലാണ് യശ്വന്ത് സിൻഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതലാണ് സിൻഹയും ബിജെപിയുമുള്ള തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. 2018ലാണ് സിൻഹ ബിജെപി വിട്ടത്. 

Former BJP leader and union minister Yashwant Sinha to join the TMC
Author
Delhi, First Published Mar 13, 2021, 12:33 PM IST

ദില്ലി: മുൻ കേന്ദ്രമന്തി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിലേക്ക്. ഇന്ന് തന്നെ പാർട്ടി അംഗത്വമെടുക്കും. 1998 മുതല്‍ 2002-വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും 2002 ജൂലൈ മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു സിൻഹ. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതലാണ് സിൻഹയും ബിജെപിയുമുള്ള തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. 2018ലാണ് സിൻഹ ബിജെപി വിട്ടത്. 

1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിൻഹ. 24 വ‌‌ർഷത്തെ സർ‍വ്വീസിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1984ൽ ജനതാപാർട്ടി അംഗത്വമെടുത്തു 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി അതേ വർഷം രാജ്യസഭയിലുമെത്തി. 1989-ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിൻഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്. 

Follow Us:
Download App:
  • android
  • ios