ഇതോടെ അവസാനഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്ന നാളെ അസം രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വാസ് ശര്‍മ്മക്ക് പ്രചരണത്തിന് ഇറങ്ങാം. 

ദിസ്പൂര്‍: അസം മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ഹിമന്ത ബിശ്വാസ് ശര്‍മ്മക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏര്‍പ്പെടുത്തിയ പ്രചരണ വിലക്കിൽ ഇളവ്. 48 മണിക്കൂര്‍ വിലക്ക് എന്നത് 24 മണിക്കൂറാക്കി കമ്മീഷൻ കുറച്ചു. ഇതോടെ അവസാനഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്ന നാളെ അസം രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വാസ് ശര്‍മ്മക്ക് പ്രചരണത്തിന് ഇറങ്ങാം. 

ബോഡോലാന്‍റ് പീപ്പിൾസ് പാര്‍ട്ടി അദ്ധ്യക്ഷൻ ഹഗ്രമ മൊഹിലാരിയെ എൻഐഎ കേസിൽ ജയിലിലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹിമന്ത ബിശ്വാസ് ശര്‍മ്മ ഭീഷണിമുഴക്കിയിരുന്നു. അതിനെതിരെ കോണ്‍ഗ്രസ് നൽകിയ പരാതിയിലാണ് ഹിമന്തക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് സഖ്യത്തിലാണ് ഇത്തവണ ബോഡോ പാര്‍ട്ടി മത്സരിക്കുന്നത്.