തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺ​ഗ്രസും തന്നെ വിലകുറച്ചു കണ്ടു. കേരളത്തിൽ പിണറായി വിജയന്റെ നിലപാട് തന്നെ ഏറെ ആകർഷിച്ചുവെന്നും കമൽഹാസൻ.

ചെന്നൈ: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തന്നെക്കാൾ അർഹത രജനീകാന്തിന് തന്നെയെന്ന് കമൽഹാസൻ. എന്നാൽ, ഈ സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് കാരണം രാഷ്ട്രീയമാകാം. തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺ​ഗ്രസും തന്നെ വിലകുറച്ചു കണ്ടു. കേരളത്തിൽ പിണറായി വിജയന്റെ നിലപാട് തന്നെ ഏറെ ആകർഷിച്ചുവെന്നും കമൽഹാസൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവ​ദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

തമിഴ്നാട്ടിൽ മുന്നണി സാധ്യത ഇല്ലാതാക്കിയത് ഇടതു പാർട്ടികളാണ്. അതിൽ വിഷമമുണ്ട്. ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാവില്ല. രജനീകാന്തുമായുള്ള തന്റെ ചർച്ചകൾ ഫലം കാണാതെ പോയതിൽ നിരാശയുണ്ടെന്നും കമൽഹാസൻ പറഞ്ഞു.