കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിക്കുന്നു. 

ചെന്നൈ: കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാർ. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ നികത്തുമെന്നാണ് നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാർ. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണെന്നാണ് ആൾ ഇന്ത്യ സമുദവ മക്കൾ കക്ഷി നേതാവ് അവകാശപ്പെടുന്നു. ആദായ നികുതി റെയ്ഡിനെതിരെ ശരത്കുമാർ രംഗത്തെത്തി. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് ആഗ്രഹമെന്നും ശരത് കുമാർ പറയുന്നു.