നന്ദിഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാനായി കാറിൽ കയറുമ്പോഴായിരുന്നു സംഭവം. തനിക്ക് ചുറ്റും സുരക്ഷാ ജീവനക്കാർ ആ സമയം ഉണ്ടായിരുന്നില്ല എന്നും മമത പറഞ്ഞു. നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയതായിരുന്നു.
കൊൽക്കത്ത: നന്ദിഗ്രാമിൽ തനിക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നാലുപേർ ആക്രമിക്കാൻ ശ്രമിച്ചു. കാലിന് പരിക്കേറ്റു എന്നും മമത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നന്ദിഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാനായി കാറിൽ കയറുമ്പോഴായിരുന്നു സംഭവം. തനിക്ക് ചുറ്റും സുരക്ഷാ ജീവനക്കാർ ആ സമയം ഉണ്ടായിരുന്നില്ല എന്നും മമത പറഞ്ഞു. നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മമത പറഞ്ഞു.
എന്നാൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്.
