മമതക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിട്ടുണ്ട്. 

കൊല്‍ക്കത്ത: പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ നയിക്കാനാണ് മമതയുടെ നീക്കം. തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്നും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.

മമതക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. നന്ദിഗ്രാമില്‍ മമതക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി ഇന്ന് നാമനിര്‍ദേശ പത്രിക സമ‍ർപ്പിച്ചിട്ടുണ്ട്. അതേസമയം പാർട്ടിക്കുള്ളിലെ തിരുത്തല്‍ ഗ്രൂപ്പിനെ ഒഴിവാക്കി കോണ്‍ഗ്രസ് ബംഗാളിലെ മുപ്പതംഗ താരപ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചു.