Asianet News MalayalamAsianet News Malayalam

'ഇത്രയും മോശം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ല'; വിമർശനവുമായി മമത, മറുപടി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും ഗവർണർക്കും അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനവുമായി  മമത. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് നൽകിയ ഒറ്റ പരാതിയിൽ പോലും തെരഞ്ഞെടുപ്പ്  കമ്മീഷൻ നടപടിയെടുത്തിട്ടില്ല

Never seen such a bad election Mamata responds with criticism
Author
West bangal, First Published Apr 1, 2021, 5:18 PM IST

കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും ഗവർണർക്കും അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനവുമായി  മമത. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് നൽകിയ ഒറ്റ പരാതിയിൽ പോലും തെരഞ്ഞെടുപ്പ്  കമ്മീഷൻ നടപടിയെടുത്തിട്ടില്ല. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണം. റാലികളിൽ വനിത മാധ്യമ പ്രവർത്തകർക്ക് എതിരെ പോലും അതിക്രമം നടക്കുകയാണ്.

തെരഞ്ഞെടുപ്പ് നിരീക്ഷകനും ഗവർണറുമായി നടത്തിയ ഫോൺ സംഭാഷണം വെളിപ്പെടുത്താനാവില്ല. ബൂത്തിന് പുറത്ത് ബിജെപി അനുകൂല മുദ്രാവാക്യം വിളിക്കുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. അമിത് ഷായുടെ നിർദേശ പ്രകാരം ബൂത്തുകളിൽ എത്തുന്ന തൃണമൂൽ പ്രവർത്തകരെ കേന്ദ്ര സേന തടയുകയാണെന്നും ഇത്രയും മോശമായ ഒരു ഇലക്ഷൻ കണ്ടിട്ടില്ല എന്നും മമത ബാനർജി പറഞ്ഞു.

അതേസമയം വോട്ടർമാരെ മമത അപമാനിക്കുകയാണെന്ന് എതിർ സ്ഥാനാർത്ഥി സുവേന്ദു അധികാരി പറഞ്ഞു. മമതയ്ക്ക് അപകടത്തിലാണ്  പരിക്കേറ്റത് അതിൽ പക്ഷേ മമത ആരോപണമുന്നയിച്ചു. ഗവർണറുടേത് ഭരണഘടന പദവിയാണ്, അതുകൊണ്ടുതന്നെ മമതക്ക് സംസാരിക്കാം.  തെരഞ്ഞെടുപ്പ് നടത്തുന്നത് ഗവർണറോ പ്രസിഡന്റോ അല്ല, മറിച്ച്  തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios