ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും എം കെ സ്റ്റാലിൻ ഉറപ്പ് നൽകി. തമിഴ്‌നാട്ടിലെ ജോളര്‍പേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈ: തമിഴ്നാട്ടിൽ പൗരത്വനിയമ ഭേദ​ഗതി നടപ്പിലാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ. പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണച്ചെന്ന തെറ്റിൽ നിന്നും എഐഎഡിഎംകെയ്ക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകരാണ് ഭരണപക്ഷം എന്ന വാദം ന്യൂനപക്ഷം അം​ഗീകരിക്കില്ല. ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും എം കെ സ്റ്റാലിൻ ഉറപ്പ് നൽകി. തമിഴ്‌നാട്ടിലെ ജോളര്‍പേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വാ​​ഗ്ദാനം എഐഎഡിഎംകെയുടെ നാടകമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
നമ്മള്‍ അധികാരത്തില്‍ വരുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. അധികാരത്തില്‍ വന്നാലും തമിഴ്‌നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് നിങ്ങള്‍ക്ക് സ്റ്റാലിന്‍ തരുന്ന ഉറപ്പാണ്,’ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.