പ്രതിഷേധിച്ച എംഎൽഎമാരിൽ നിന്ന് കോൺഗ്രസ് വിശദീകരണം തേടി. പ്രതിഷേധം സ്വഭാവികമാണെന്നായിരുന്നു നാരായണസ്വാമിയുടെ പ്രതികരണം.

പുതുച്ചേരി: ഡിഎംകെയ്ക്ക് കൂടുതൽ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പുതുച്ചേരി കോൺഗ്രസിൽ ഭിന്നത രൂക്ഷം. കോൺഗ്രസ് ഇലക്‌ഷൻ കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് എംഎൽഎ ഡിഎംകെയുടെ പതാക വീശി. ഡിഎംകെയുമായുണ്ടാക്കിയ സീറ്റ് ധാരണക്കെതിരെ എഐസിസി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തകർ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലിലെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

പ്രതിഷേധിച്ച എംഎൽഎമാരിൽ നിന്ന് പാർട്ടി വിശദീകരണം തേടി. പ്രതിഷേധം സ്വഭാവികമാണെന്നായിരുന്നു നാരായണസ്വാമിയുടെ പ്രതികരണം. നേരത്തെ നെല്ലിത്തോപ്പ് മണ്ഡലം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ ഡിഎംകെയ്ക്ക് നൽകിയിരുന്നു. ഇതിനെതിരെ കോൺഗ്രസിലെ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്.